Friday, 31 August 2012


ബെയ്ജിങ്: പുതിയ സെര്‍ച്ച് എഞ്ചിനുമായിചൈന രംഗത്ത്. ഏറ്റവും ജനപ്രിയമായസെര്‍ച്ച് എഞ്ചിന്‍ ഗൂഗിളുമായി കൊമ്പുകോര്‍ത്തതിന് പിന്നാലെ യാണ് ചൈനയുടെ ഈ ഐ.ടി. കുതിച്ചുചാട്ടം. ഗോസോ ഡോട്ട് സിഎന്‍ എന്നാണ് ചൈനയുടെ പുതിയ സെര്‍ച്ച് എഞ്ചിന്റെ പേര്. ചൈനീസ് കമ്യൂണിസ്‌റ് പാര്‍ടിയുടെ മുഖപത്രമായ 'പീപ്പിള്‍സ് ഡെയ്‌ലി'യുടെ നേതൃത്വത്തിലാണ് ഗോസോ ഡോട്ട് സിഎന്‍ അവതരിപ്പിച്ചിരിയ്ക്കുന്നത്.

ഓണ്‍ലൈന്‍ രംഗത്തെ അമേരിക്കന്‍ കമ്പനികളുടെ കുത്തകയാണ് ഇതോടെ വെല്ലുവിളി നേരിടുന്നത്. അമേരിക്കന്‍ കുത്തക അവസാനിപ്പിയ്ക്കുകയാണ് ഗോസോയിലൂടെ ചൈന ലക്ഷ്യമിടുന്നതെന്നുറപ്പ്.

നിലവില്‍ അമേരിക്കന്‍ കമ്പനികളായ ഗൂഗിള്‍, യാഹൂ, ബിങ് തുടങ്ങിയ കമ്പനികളാണ് സെര്‍ച്ച് എഞ്ചിന്‍ വിപണി അടക്കിവാഴുന്നത്. ഇവരുടെ കുത്തക അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ട് ചൈന സ്വന്തമായി ഒരു സെര്‍ച്ച് എന്‍ജിന്‍ വികസിപ്പിച്ച് ഈ രംഗത്തേക്കു കടന്നുവരുമ്പോള്‍ അത് അമേരിക്കന്‍ കമ്പനികളെ പ്രതികൂലമായി ബാധിക്കാതിരിക്കില്ല. ആറു മാസം പരീക്ഷിച്ച് വിജയസാദ്ധ്യത ഉറപ്പിച്ച ശേഷമാണ് ഗോസോ ചൈനീസ് സര്‍ക്കാര്‍ ജനങ്ങള്‍ക്കു വിട്ടുകൊടുക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

No comments:

Post a Comment