Tuesday, 2 October 2012

ചില ചിന്തകള്‍ 
വാള്‍ സ്ട്രീറ്റ് പിടിചെടുക്കള്‍ സമരം 

ബജറ്റ് അവതരണ കാലം തൊട്ടു നമ്മള്‍ കേട്ട് കൊണ്ടിരിക്കുന്ന ഒന്നാണ് നമ്മുടെ കേന്ദ്ര ബജറ്റ് ഒരു കമ്മി ബജറ്റ് ആണ് എന്നത് . അത് ഇപ്പോഴും തുടെര്‍ന്നുകൊണ്ടിര്‍ക്കുന്നു. ഇതിനു പ്രധാന കാരണമായി പറയുന്നതാകട്ടെ നമ്മുടെ ഗവര്‍മെണ്ട് നല്‍കി വരുന്ന സബ്സീഡിയും. 
ഇതില്‍ തന്നെ ഓയില്‍ കമ്പനികള്‍കുനല്കുന്ന സബ്സിഡി ആണത്രേ ഏറ്റവും കൂടുതല്‍............. ; ഈ സബ്സിഡി നിയന്ത്രണം ഒഴിവാക്കിയാല്‍ നമ്മുടെ രാജ്യം വന്‍ വികസനമുന്നെറ്റം നേടുമെന്നും ചൈനയെ പിന്തള്ളി ഇന്ത്യ ലോക ശക്തിയായി വരും എന്നതും. ചൈനയനല്ലോ നമ്മുടെ പ്രശ്നം.

ഇതെല്ലാം പറയുമ്പോഴും, ചിലപരിശോധനകള്‍ നടത്താം.... ലോക വിപണിയില്‍ ക്രൂഡ് ഓയില്‍ വില എക്കലാതെയും ഉയര്‍ന്ന വിലയായ 147$
നിലവാരത്തില്‍ എത്തിയപ്പോള്‍ നമ്മുടെ ഓയില്‍ കമ്പനികല്‍ വലിയ നഷ്ട്ടത്തില്‍ആണെന്നും അതിനു ഗവര്‍മെന്റ് വലിയ രീതിയില്‍ സാമ്പത്തിക ബാധ്യത  ഏല്കണ്ടതായും വന്നു എന്നാണു പറയുന്നത്. എന്നാല്‍ കമ്പനികളുടെ  വാര്‍ഷിക കണക്കുകള്‍ വന്നപ്പോള്‍ കമ്പനി 4000 മുതല്‍ 5000 കോടി ലാഭത്തില്‍........, തുടര്‍ന്ന് ലോക സാമ്പത്തിക മാന്ദ്യം വന്നപ്പോള്‍ ക്രുഡുഓയില്‍ വില 35$ മുതല്‍ 52$ നിലവാരത്തില്‍ 22 മാസക്കാലം നിന്നപ്പോള്‍ നമ്മുടെ ഓയില്‍ കമ്പനികള്‍ പറഞ്ഞു അണ്ടര്‍ റിക്കവറിയെന്നു. ആ വര്‍ഷത്തെ കണക്കുകള്‍ വന്നപ്പോള്‍ കമ്പനികളാകട്ടേ ലാഭത്തില്‍ , സര്‍ക്കാര്‍ കുറച്ചത് 10 രൂപ. ഈ കാലയളവില്‍ നമ്മുടെസാമ്പത്തിക വളര്‍ച്ച നേടിയത്9.5%, ധനക്കമ്മി 5% (വില നിയന്ത്രണം തുടര്‍ന്നപ്പോള്‍))))))).....,,,)

സാമ്പത്തിക പരിഷ്കരണം നടപ്പിലാക്കുകയും ഡീസല്‍ വില നിയന്ത്രണം എടുത്തുകളയുകയും ചെയ്തു സാമ്പത്തിക ഭാരം സര്‍കാര്‍ കുറച്ചപ്പോള്‍ നമ്മുടെ ധനക്കമ്മി 5.5%, നമ്മുടെ സാമ്പത്തിക വളര്‍ച്ച കുറഞ്ഞു 9.5 യില്‍ നിന്നു 5% മായി  . ധനക്കമ്മി കൂടിക്ണ്ടിരിക്കുന്നു .. ജനം തീരാ ദുരിതത്തില്‍ ആകുന്നു. കോര്‍പറേറ്റ് ഭീമന്മാര്‍ ലാഭം കൊയ്തുകൊണ്ടേ യിരിക്കുന്നു......ഓയില്‍ കമ്പനികള്‍ ലാഭം വര്‍ധിപ്പിക്കുന്നു. ഈ സാമ്പത്തിക വര്‍ഷം 12000 കോടി ലാഭം ആണ്ഓയില്‍ കമ്പനികള്‍ നേടിയത്. 

ഇനി നമ്മുടെ മന്മോഹന്ജി പിന്തുടരുന്ന അമേരിക്ക, യൂറോപ്യന്‍ സാമ്പത്തികം അകെട്ടെ മന്ദ്യതിലും കടക്കെണിയും, തൊഴില്‍ നഷ്ട്ടവും നാള്‍ക്കുനാള്‍ കൂടിക്കൊണ്ടിരിക്കുന്നു. അമേരിക്കന്‍ തൊഴിലില്ലായ്മ 12% വര്‍ധിച്ചു.. ഗ്രീസ്, സ്പെയിന്‍, ജെര്‍മനി തുടങ്ങി എല്ലാ രാജ്യവും കടക്കെണിയില്‍ ആണ്.  അമേരിക്കന്‍ ബജറ്റ് കമ്മി ബജറ്റ് ആവുകയും ഐ.എം. എഫ് , നിന്ന് കടം എടുക്കുകയും ചെയ്തു, അപ്പോഴാണ് നമ്മള്‍ ആ നയം പിന്തുടരുന്നത്... സാമ്പത്തിക മാന്ദ്യം നേരിടുന്നതില്‍ വിജയിച്ച രാജ്യങ്ങളാണ്‌ ഇന്ത്യ യും ചൈനയും..... പിന്ന്നെ  എന്തിനു നാം ആ നയം പിന്തുടരണo. 

അമേരിക്കയില്‍ കോര്‍ പറേറ്റ് അത്യാഗ്രഹങ്ങള്‍മൂലം  റിസ്ക്‌ നോക്കാതെ യുള്ള വളര്‍ച്ചയും കാരണം പല ബാങ്ക് കളും ഭാരിച്ച  കടം മൂലം അടച്ചുപൂട്ടി. .   ജന സംഖ്യയില്‍ 1% വരുന്നവര്‍ സമ്പത്തിന്‍ ഭൂരിഭാഗവും കയ്യടക്കി .. ഇതു ജനങ്ങള്‍ വലിയ രീതിയില്‍ പ്രതിഷേതം ഉയര്‍ത്തി.. ഈ പ്രതിഷേധം വാള്‍ സ്ടീറ്റ് പ്രക്ഷോഭത്തിലേക്കും 2011 ല്‍ സ്പാനിഷ്‌, ഗ്രീസ് തുടങ്ങി എല്ലയിടെതെക്കും വ്യാപിച്ചു...

അപ്പോള്‍ എവിടെയല്ലാം ആരു ജയിച്ചു ആരു തോറ്റു ..............

ജനങ്ങളോ അതോ സര്‍കാരോ ......















No comments:

Post a Comment